2024 ഡിസംബർ 13, വെള്ളിയാഴ്‌ച

 📝📃✍️✍️✍️✍️✍️

ഒരിക്കൽ ഒരു അച്ഛനും മകനും ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഒരു 22,24, പ്രായം തോന്നിക്കുന്ന മകൻ ജനലിലൂടെ പുറത്തെ കാഴ്ച്ചകൾ ആദ്ഭുതത്തോടെ നോക്കി നിൽക്കുന്നു. എന്തോ അവന്റെ സംസാരം, ശരീര പ്രകൃതി എല്ലാം കണ്ടിട്ടാണെന്ന് തോന്നുന്നു. മറ്റു യാത്രക്കാർ അവനെ തന്നെ ഉറ്റു നോക്കുന്നു.


*അച്ഛാ ദേ... കണ്ടോ മരങ്ങൾ ഓടിപ്പോകുന്നു. ദേ...... സൂര്യൻ...... ദേ...... വിമാനം......*


എന്ന് തുടങ്ങി കുഞ്ഞു കുട്ടികൾ സംസാരിക്കുന്നതു പോലെ അവൻ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. എന്നാൽ എല്ലാരും ശ്രദ്ധിക്കുന്നത് വക വെക്കാതെ ആ പിതാവ് അവനു എല്ലാം പറഞ്ഞു മനസ്സിലാക്കി കൊണ്ടിരിക്കുന്നു ഒരിക്കൽ പോലും അവനെ തടയാതെ.

എന്തോ യാത്രക്കാർക്കു അത് ഒരു ആരോസകരമായി തോന്നി. ഈ കുട്ടിയെന്താ ഇങ്ങനെ എന്ന് അവർ പരസ്പരം പിറുപിറുക്കാൻ തുടങ്ങി.

ഇടയ്ക്കു എപ്പോളോ ഒരാൾ ആ പിതാവിനോട് ചോദിച്ചു.

"മകൻ ആദ്യമായിട്ടാണോ ട്രെയിൻ കയറുന്നത്." 


പിതാവ് ചെറു പുഞ്ചിരിയോടെ പറഞ്ഞു.

അല്ല ഇന്നാണ് അവൻ ഇതെല്ലാം ആദ്യമായി കാണുന്നത്. ജന്മനാൽ കാഴ്ച നഷ്ടപ്പെട്ടിരുന്ന മകന് ഓപ്പറേഷൻ കഴിഞ്ഞു ദൈവ കൃപയാൽ കാഴ്ച്ച ലഭിച്ച് വീട്ടിലോട്ട് മടങ്ങുന്ന വഴിയാണ്...


ഈ മറുപടി എല്ലാവരെയും ഈറൻ അണിയിച്ചു...

ഈ ഒരു കഥയുടെ സാരം നമ്മൾ ഇന്നു അറിഞ്ഞിരിക്കേണ്ടതാണ്. ഇന്നു പലർക്കും ഇല്ലാതെ പോയതും അതു തന്നെ. ഒരിക്കലും നമ്മൾ ഒരാളെ പ്രത്യക്ഷത്തിൽ വിലയിരുത്താൻ പാടില്ല.അവരെ അടുത്തറിയാൻ ശ്രമിക്കുക. ഇല്ലങ്കിൽ അതു നമ്മളെ തെറ്റിദ്ധാരണയിലേക്ക് നയിക്കും 

                             എന്ന് 

                             തൂലിക ✏️

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 🌹 തിരിച്ചറിവ് 🌹 ഒരിക്കൽ കുറച്ചു വിനോദ യാത്രക്കാർ വഴിയോര കാഴ്ച്ച ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളാണ് കുറച്ചു ആനക്കൂട്ടങ്ങളെയും പാപ്പനെയും ശ്രദ്...