ജീവിതം
അമ്മതൻ ഉദരത്തിൽ
തുടങ്ങുമീ ജീവിതം......
ചെറു പുഞ്ചിരിയായി
മാലാഖകൾക്കിടയിലേക്ക്
പിറന്നു വീഴുമ്പോളും ....
നോവും നൊമ്പരവും മാത്രം
സമ്മാനിച്ചിട്ടെ ഉള്ളു നിനക്കു ഞാൻ
എന്തെ നീ എന്നെ വെറുക്കുന്നില്ല
അമ്മയെ തള്ളിപ്പറഞ്ഞു ഇറങ്ങി വന്നിട്ടും
ഞാൻ അറിയാതെ പോയി നിന്നിലെ മഹത്വം
മകളായി, അനിയത്തിയായി,
ഭാര്യയായി, ഇന്നിതാ ഞാൻ ഒരു അമ്മയായി
അന്നു നീ അനുഭവിച്ച ദുരിതം
ഇന്നു ഞാൻ രുചിച്ചറിയുന്നു
ഒരു ജന്മം കൂടി ഉണ്ടായിരുന്നേൽ
ഒരിക്കൽ കൂടി ആ ഉദരത്തിൽ
പിറക്കാൻ മോഹം.......
ചെയിതുപോയ പാപങ്ങൾ തീർക്കാൻ
ഒരവസരം കെഞ്ചുന്നു ഞാൻ നിന്നോട്
മനസ്സുരുകി ഒന്നു വിളിച്ചോട്ടെ ഞാൻ....
അമ്മേ........ അമ്മേ..... അമ്മേ..............
ഒരായിരം മാപ്പ് 🙏🙏🙏🙏🙏🙏🙏🙏
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ