🌹*ഗുരുകുലം*🌹
ഒരു ആശ്രമത്തിൽ ഒരുകൂട്ടം ശിഷ്യന്മാർ ഗുരുവിന്റെ ഗുരുകുല പാഠങ്ങൾ സ്വായത്തമാക്കുന്ന വേളയിൽ ഒരു ശിഷ്യൻ എഴുന്നേറ്റ് നിന്ന് തന്റെ ഗുരുവിനോട് ഇപ്രകാരം പറഞ്ഞു. എനിക്ക് അങ്ങയോടു ഒരു കാര്യം പങ്കുവക്കാനുണ്ട്. പഠനവേളയിൽ മറ്റു ശിഷ്യന്മാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ സന്ധ്യ സമയം എല്ലാ ശിഷ്യന്മാരും വിശ്രമിക്കുമ്പോൾ ഗുരു തന്റെ ശിഷ്യനെ അടുത്തേക്ക് വിളിച്ചു കാര്യം തിരക്കി. ഉണ്ണി എന്താണ് എന്നോട് പറയാനുള്ളത്. ഗുരു.... ഞാൻ ഇവിടെ നിന്നും പഠനം മതിയാക്കി പോകാൻ ആഗ്രഹിക്കുന്നു. എനിക്ക് പഠനത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. എന്റെ ചുറ്റുമുള്ളവർ പരദൂഷണം പറഞ്ഞും നുണകൾ പറഞ്ഞും കൊണ്ടേ ഇരിക്കുന്നു എന്റെ പഠനത്തിന് തടസ്സം വരുത്തുന്നു. എനിക്ക് ശാന്തിയും സമാധാനവും ഉള്ള ഒരിടം ആണ് ആവശ്യം.
"ഇത്രയും കേട്ട ശേഷം ഗുരു പറഞ്ഞു. ഉണ്ണി... ഞാൻ അനുവാദം നൽകാം പക്ഷെ പോകുന്നതിനു മുൻപ് തനിക്ക് ഒരു കാര്യം ചെയിതു തരുമോ? ഒരു സ്പൂൺ വെള്ളമായി ഈ ആശ്രമത്തിനു ചുറ്റും വലം വച്ചു എന്റെ അടുത്തെത്തണം. ഒരു നിബന്ധനയുണ്ട്. ഒരു തുള്ളി വെള്ളം പോലും താഴെ കളയാൻ പാടില്ല.
ഇതു കേട്ടതും ശിഷ്യൻ "അതിനെന്താ വളരെ പെട്ടന്നു തന്നെ ഞാൻ അങ്ങയുടെ അടുത്ത് ഒരു സ്പൂൺ വെള്ളം ആയി എത്തുന്നതായിരിക്കും. അങ്ങനെ ശിഷ്യൻ വളരെ ജാഗ്രതയോടെയും പതുക്കെയും നടന്നു ഇരുട്ടും മുൻപ് ഒരു തുള്ളി വെള്ളം പോലും കളയാതെ തന്റെ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു. അല്ലയോ ഗുരു ഞാൻ എന്റെ ധൗത്യം വളരെ ഭംഗിയോടെയും കൃത്യമായും നിറവേറ്റി. എന്നെ പോകാൻ അനുവദിച്ചാലും. ശിഷ്യാ....താങ്കൾ നിഷ്പ്രയാസം ഈ ധൗത്യം ഇത്ര ഭംഗിയായി എങ്ങനെ നിറവേറ്റി?
*ശിഷ്യൻ* ---ഗുരു ഞാൻ മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചില്ല എന്റെ ലക്ഷ്യം തിരിച്ചു അങ്ങയുടെ അടുത്ത് ഒരു തുള്ളി വെള്ളം പോലും കളയാതെ തിരിച്ചെത്തുക എന്നു മാത്രം ആയിരുന്നു.
*ഗുരു* ---തീർച്ചയായും ഉണ്ണി ചെയ്തത് തന്നെയാണ് ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിച്ചത്. അങ്ങനെ ആണേൽ ഞാൻ ഒന്നു ചോദിക്കട്ടെ. ഗുരുകുല പാഠം സ്വയാത്തമാക്കാൻ എത്തിയ ഉണ്ണിയുടെ ലക്ഷ്യം അതു മാത്രമാണ്. അതിനാൽ ചുറ്റും നടക്കുന്ന കാര്യങ്ങൾ ഉണ്ണിയെ ബാധിക്കേണ്ടതില്ലല്ലോ?ഗുരു പറഞ്ഞ വാക്കുകൾ ശിഷ്യന്റെ കണ്ണുകൾ തുറപ്പിച്ചു..
*ഗുണപാഠം* ---നമ്മൾ ഏതൊരു കാര്യം നിർവഹിക്കാൻ ഇറങ്ങി തിരിച്ചാലും നിരവധി തടസ്സങ്ങൾ നമ്മുടെ വഴി മദ്ധ്യേ ഉണ്ടാകാം അവയൊന്നും തന്നെ ബാധിക്കാത്ത രീതിയിൽ വളരെ ശക്തിയോടെ മുന്നോട്ട് നീങ്ങുക. തീർച്ചയായും നിങ്ങൾ ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരും.
എന്ന്
തൂലിക✍️✍️✍️
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ