2024 ഡിസംബർ 16, തിങ്കളാഴ്‌ച

 🌹 തിരിച്ചറിവ്🌹

ഒരിക്കൽ കുറച്ചു വിനോദ യാത്രക്കാർ വഴിയോര കാഴ്ച്ച ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളാണ് കുറച്ചു ആനക്കൂട്ടങ്ങളെയും പാപ്പനെയും ശ്രദ്ധയിൽപ്പെട്ടത് വളരെ മനോഹരമായ ഒരു കാഴ്ച്ച ആയിരുന്നു അത്. അപ്പോളാണ് അവർ ആ കാര്യം ശ്രദ്ധിച്ചത് എല്ലാ ആനകളെയും ചങ്ങല ഉപയോഗിച്ചില്ല, മറിച്ച് ഒരു ചെറിയ കയർ കൊണ്ടാണ് ബന്ധിപ്പിച്ചു വച്ചിരിക്കുന്നത്. ആനകൾക്കു ഒരൊറ്റ വലിക്കു കയർ പൊട്ടിച്ചു പോകാവുന്നതേ ഉള്ളൂ.പക്ഷെ ഒരാന പോലും അതു പൊട്ടിച്ചു പോകാൻ ശ്രമിക്കുന്നുമില്ല. ഇതു കണ്ടതും അവർ ആ പാപ്പനോട് കാര്യം തിരക്കി. പാപ്പാൻ പറഞ്ഞു വളരെ കുഞ്ഞിലേ തന്നെ ഞാൻ ഇവരെ ഈ കയർ കൊണ്ടാണ് ബന്ധിപ്പിച്ചിരുന്നത്. അന്ന് അവർ കുറെ ശ്രമിച്ചപ്പോളും പരാജയപ്പെട്ടു. പിന്നീട് അവർക്കു മനസ്സിലായി തങ്ങൾക്കു അതു ഒരിക്കലും പൊട്ടിക്കാൻ സാധിക്കില്ലെന്ന്. പിന്നീട് അവർ അതിനു ശ്രമിച്ചിട്ടേ ഇല്ല.. ഇതു തന്നെയാണ് നമ്മൾ മനുഷ്യർക്കിടയിലും സംഭവിക്കുന്നത്. നമ്മൾ ലക്ഷ്യത്തിലെത്താൻ മുൻപ് എപ്പോഴോ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടിട്ടുണ്ടാകാം.അന്ന് ആ ശ്രമം ഉപേക്ഷിച്ചു വന്നവരായിരിക്കാം നമ്മളിൽ പലരും... നമ്മൾ ലക്ഷ്യം നേടാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. ശ്രമ പരാജയങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടാകും അതൊന്നും കണക്കിലെടുക്കാതെ മുന്നോട്ടു തന്നെ പോകുക ഒരിക്കൽ നിങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കും.

                    എന്ന് 

                 തൂലിക ✍️✍️✍️

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 🌹 തിരിച്ചറിവ് 🌹 ഒരിക്കൽ കുറച്ചു വിനോദ യാത്രക്കാർ വഴിയോര കാഴ്ച്ച ആസ്വദിച്ചുകൊണ്ടിരിക്കുമ്പോളാണ് കുറച്ചു ആനക്കൂട്ടങ്ങളെയും പാപ്പനെയും ശ്രദ്...